Times Kerala

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണം:മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

 
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണം:മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാക അംഗീകരിക്കില്ലെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. 14 മാസത്തെ കരുതല്‍ തടങ്കലിനു ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിന്റെ വിശേഷാധികാരം എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച മെഹബൂബ മുഫ്തി, ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിച്ചാല്‍ മാത്രമേ ദേശീയപതാകയെ അംഗീകരിക്കുവെന്നും വ്യക്തമാക്കി.

കശ്‍മീരിന്റെ ദേശീയപതാക അപഹരിക്കപ്പെട്ടുവെന്നും മുഫ്തി വ്യക്തമാക്കി.  മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകളെ പിന്തുണച്ച മുഫ്തി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച ചൈനയുടെ നടപടിയെയും അനുകൂലിച്ചു. ഈ സംഭവത്തോടെ ജമ്മുകശ്മീരിനു മേല്‍ മുമ്പെങ്ങുമില്ലാത്ത വിധം അന്താരാഷ്ട്ര ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നും അവകാശപ്പെട്ടു.

Related Topics

Share this story