Times Kerala

നൃത്തത്തിനായി ​ഗ്ലോബൽ പ്ലാറ്റ്ഫോമുമായി ആശാ ശരത്.!

 
നൃത്തത്തിനായി ​ഗ്ലോബൽ പ്ലാറ്റ്ഫോമുമായി ആശാ ശരത്.!

പ്രശസ്ത നർത്തകിയും നടിയുമായ ആശാ ശരത്തിന്റെ ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സംരംഭത്തിന് ഉദ്ഘാടനം നിർവഹിച്ചത്.

ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്‌ഫോം എന്ന ആശയത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള കുട്ടികളുടെയും ആളുകളുടെയും നൃത്തം, സംഗീതം തുടങ്ങിയുള്ള വിവിധ കലാവാസനകൾ ഓൺലൈൻ ക്ലാസുകളിലൂടെ പഠിപ്പിക്കലും, ട്രെയിൻ ചെയ്യിക്കലും, പരിപോഷിപ്പിക്കലും ആണ് ലക്ഷ്യമിടുന്നത്.

Related Topics

Share this story