Nature

കോപ്പാ അമേരിക്ക: മഞ്ഞപ്പട റെഡി

റിയോ ഡി ജനീറോ: അടുത്ത മാസം നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. സ്വന്തം നാട്ടില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് 23 അംഗ ടീമിനെയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചത്. മാഴ്സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ്, വില്യന്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ ആതിഥേയ ടീമില്‍ ഇത്തവണ ഇടം പിടിച്ചിട്ടില്ല.

ജൂണ്‍ 14ന് ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ബൊളിവിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ അങ്കം.

ടീം ഇങ്ങനെ:

ഗോള്‍ കീപ്പര്‍മാര്‍: അലിസന്‍, കാസിയോ, എഡേഴ്സന്‍

പ്രതിരോധം: ഡാനിയേല്‍ ആല്‍വസ്, തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍ക്കീഞ്ഞോസ്, അലക്സ് സാന്‍ഡ്രോ, എഡര്‍ മിലിറ്റോ, ഫാഗ്‌നര്‍, ഫിലിപ് ലൂയിസ്

മധ്യനിര: അലന്‍, അര്‍തുര്‍, കാസിമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പാക്വേറ്റ, കുട്ടീഞ്ഞോ

മുന്നേറ്റം: നെരെസ്, എവര്‍ട്ടണ്‍, ഫിര്‍മീഞ്ഞോ, ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.