Times Kerala

”ഇന്ത്യയുമല്ല, ഓസ്‌ട്രേലിയയുമല്ല” ലോകകപ്പ് വിജയികളെ പ്രവചിച്ചു പോണ്ടിങ്

 
”ഇന്ത്യയുമല്ല, ഓസ്‌ട്രേലിയയുമല്ല” ലോകകപ്പ് വിജയികളെ പ്രവചിച്ചു പോണ്ടിങ്

സിഡ്‌നി: ലോകകപ്പിൽ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലെന്ന് ഓസ്ട്രേലിയയുടെ മുൻ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യയും ഓസ്ട്രേലിയയും ശക്തരായ ടീമാണെന്നും പോണ്ടിംഗ് പറഞ്ഞു.

ലോകകപ്പിന് മുൻപ് തന്നെ ഇംഗ്ലണ്ട് ഉഗ്രൻ ഫോമിലാണ്. സ്വന്തം നാട്ടിൽ കളിക്കുന്നുവെന്ന ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്. ഐപിഎല്ലിൽ ഫോം തെളിയിച്ച ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയത് ഓസ്ട്രേലിയക്ക് കരുത്താവും. ഇന്ത്യയുടേത് സന്തുലിത ടീമാണെന്നും പോണ്ടിംഗ് പറഞ്ഞു.

Related Topics

Share this story