Times Kerala

‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജിന്‍റെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ബിജു കുട്ടന്‍, ദിനേശ് പണിക്കര്‍, നോബി, സുബി സുരേഷ്, വിഷ്ണു പ്രിയ, നെടുമുടി വേണു എന്നിവരാണ് മറ്റ് താരങ്ങള്‍. രണ്ട് പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ശിവകാമി, സോനു എന്നിവരാണ് നായികമാര്‍. മൊഹബ്ബത്ത് എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കുന്ന ചിത്രമാണിത്. അഖില്‍ പ്രഭാകറാണ്ചിത്രത്തിലെ നായകന്‍. അഖിലിന്റെ ആദ്യ ചിത്രമാണിത്.

Related Topics

Share this story