Times Kerala

തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാലു പേര്‍ക്ക് പരുക്ക്

 
തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാലു പേര്‍ക്ക് പരുക്ക്

ഇടുക്കി : കുമളി ആനവിലാസം റോഡില്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാലു പാര്‍ക്ക് പരുക്കേറ്റു . തമിഴ്‌നാട് ചെന്നൈ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.കുമളി ആനവിലാസം റൂട്ടില്‍ കടമാക്കുഴിയ്ക്കും രത്തനപാറയ്ക്കും ഇടയിലാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കി ഡാം കാണാനെത്തിയ സംഘമാണ് അപകത്തില്‍പ്പെട്ടത്. കടമാക്കുഴി ഭാഗത്ത് വാഹനത്തിന്റെ നിയന്ത്രണെ നഷ്ടപ്പെട്ട് റോഡരുകിലെ ഏലത്തോട്ടത്തിലേയ്ക്ക് ബസ് മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം . 21 മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കട്ടപ്പന പോസീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Topics

Share this story