Times Kerala

ബ്രഹ്മാണ്ഡ ചിത്രം ‘രൗദ്രം രണം രുദിര’ത്തിന്റെ ടീസര്‍ പുറത്തുവിട്ടു.!

 
ബ്രഹ്മാണ്ഡ ചിത്രം ‘രൗദ്രം രണം രുദിര’ത്തിന്റെ ടീസര്‍ പുറത്തുവിട്ടു.!

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍) .ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കോമരം ഭീം എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതായാണ് ടീസര്‍. ചിത്രത്തില്‍ രാം ചരണ്‍ അവതരിപ്പിക്കുന്ന അല്ലൂരി സീത രാമരാജു എന്ന കഥാപാത്രത്തിന്റെ സഹോദരനാണ് കോമരം ഭീം.

ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ജൂനിയര്‍ എന്‍ടിആര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 450 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഈ വര്‍ഷം ജൂലൈയില്‍ റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍.

Related Topics

Share this story