Times Kerala

പ്രജ്ഞാ സിങ് ഠാക്കൂറിന്‍റെ മൗനവ്രതം

 
പ്രജ്ഞാ സിങ് ഠാക്കൂറിന്‍റെ മൗനവ്രതം

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിക്കുമ്ബോള്‍ മൗനവ്രതമവലംബിച്ച്‌ പ്രജ്ഞാസിങ് ഠാക്കൂര്‍. മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയായി വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ രണ്ടാം വട്ടവും ക്ഷമാപണം നടത്തിക്കൊണ്ട് ചെയ്ത ട്വീറ്റിലാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ മൗനവ്രതം പ്രഖ്യാപിച്ചത്.തന്റെ വാക്കുകള്‍ വികാരങ്ങളെ മുറിപ്പെടുത്തിയെങ്കില്‍ ക്ഷമാപണം നടത്തുന്നു. പരിഹാരമായി മൂന്നു ദിവസതത്തെ മൗനവ്രതം അനുഷ്ഠിക്കും- പ്രജ്ഞാ സിങ് ട്വീറ്റ് ചെയ്തു. തിഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 23 വരെയാണ് മൗനവ്രതം.

Related Topics

Share this story