Times Kerala

ട്രാഫിക് നിയമ ലംഘനങ്ങള്‍ ; കോഴിക്കോട് നഗരത്തില്‍ ‘സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്’

 
ട്രാഫിക് നിയമ ലംഘനങ്ങള്‍ ; കോഴിക്കോട് നഗരത്തില്‍ ‘സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്’

കോ​ഴി​ക്കോ​ട്:​ കോഴിക്കോട് ജില്ലയിലെ നഗര പ​രി​ധി​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ട്രാഫിക് പോ​ലീ​സ് രംഗത്ത് . ഒ​രോ​ദി​വ​സ​വും പ്ര​ത്യേ​കം സ​മ​യം നി​ശ്ച​യി​ച്ച്‌ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു​മു​ത​ല്‍ ‘സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് ‘ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണി​ത്.നി​യ​മ​ലം​ഘ​നം പി​ടി​കൂ​ടാ​ന്‍ മ​ഫ്ടി പോ​ലീ​സിന്‍റെ സേ​വ​ന​വും പ്രയോജനപ്പെടുത്തും .നഗരത്തിലെ ഭൂ​രി​ഭാ​ഗം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡ്രൈ​വി​ല്‍ പ​ങ്കെ​ടു​ക്കും. മൂ​ന്നു​പേ​രെ​വ​ച്ച്‌ ബൈ​ക്ക് ഓ​ടി​ക്ക​ല്‍ , മ​ദ്യ​പി​ച്ച്‌ വാ​ഹ​ന​മോ​ടി​ക്കു​ക, തെ​റ്റാ​യ വ​ശ​ത്തു​കൂ​ടി​യു​ള്ള ഓ​വ​ര്‍​ടേ​ക്കിം​ഗ്, അ​മി​ത വേ​ഗ​ത, തു​ട​ങ്ങി എ​ല്ലാ നി​യ​മ​ലം​ഘ​ന​ങ്ങ​ളും പി​ടി​കൂ​ടു​ക​യാ​ണ് ല​ക്ഷ്യം. , സ​ണ്‍​ഫി​ലിം ഉ​പ​യോ​ഗി​ക്ക​ല്‍ , ഫാ​ന്‍​സി ന​മ്ബ​ര്‍ പ്ലേ​റ്റു​ക​ള്‍ എ​ന്നീ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും. സമാന രീതിയിലുള്ള നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 1090 എന്ന ന​മ്ബ​റി​ലോ, വാ​ട്ട്‌​സ് ആപ്പ് നമ്പറായ 6238488686 ലോ ​അ​റി​യി​ക്കാം.

Related Topics

Share this story