Times Kerala

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

 
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

തൃശൂര്‍: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം മൂലം ജനം ദുരിതത്തില്‍. ഭക്ഷണത്തിനു ആശ്രയിക്കുന്ന ഹോട്ടലുകളും പ്രതിസന്ധിയിലാണ്. ഭക്ഷണം കഴിക്കാന്‍ ആളുകളെത്താത്തതും വിലക്കയറ്റവും കൂടിയായതോടെ ഉടമകളും ഉപഭോക്താക്കളും നട്ടംതിരിഞ്ഞു.  ഇടനിലക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് അന്യായമായി വില വര്‍ധിപ്പിക്കുകയാണെന്ന് പരാതി.

പച്ചക്കറി സാധനങ്ങള്‍ക്കുപൊതുവില്‍ 25-30 ശതമാനം വരെ വില കൂടി. നഗരത്തിലെ രണ്ടു പ്രമുഖ മാര്‍ക്കറ്റുകളും കൊവിഡ് ഭീഷണിയെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്.
കോവിഡ് മഹാമാരി തകർത്താടുന്ന ഈ കാലത്തു പച്ചക്കറിയും മറ്റു സാധനങ്ങളുടെയും വില സാധാരണക്കാരന് ഒരു തിരിച്ചടിയാണ്.

സൗജന്യ കിറ്റ് വിതരണം പോലെ തന്നെ സർക്കാർ നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നത് കുറക്കാനുള്ള നടപടി സ്വീകരിക്കണം.കോവിഡ് മൂലം ജോലി പോലും പലർക്കും നഷ്ടപെട്ട ഈ സമയത്താണ് സാധാരണക്കാരനു ഇരട്ടത്താപ്പായി ഇരട്ടി വില വർധന മൂല കാരണം ആയിരിക്കുന്നത്.

Related Topics

Share this story