Times Kerala

ബ്ലേഡ് മാഫിയയെ തടയുക എന്നതാണ് സഹകരണപ്രസ്ഥാനത്തിന്റെ ലക്ഷ്യം: മന്ത്രി കടകംപള്ളി

 
ബ്ലേഡ് മാഫിയയെ തടയുക എന്നതാണ് സഹകരണപ്രസ്ഥാനത്തിന്റെ ലക്ഷ്യം: മന്ത്രി കടകംപള്ളി

കാക്കനാട്: സഹകരണ സംഘങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് ചെറുവായ്പകള്‍ ലഭ്യമാക്കുകവഴി ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനം തടയാന്‍ ലക്ഷ്യമിടുന്നതായി സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലെ സഹകരണ നിക്ഷേപ ഗ്യാരന്റി പത്രങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ ചെറുവായ്പകള്‍ക്ക് ബാങ്കുകളെ ആശ്രയിക്കുന്നില്ല. പകരം ബ്ലേഡ് മാഫിയകളെ ആശ്രയിക്കുകയും ഉയര്‍ന്ന പലിശ നല്‍കി ചൂഷണത്തിനിരയാവുകയും ചെയ്യുന്നു. ആയിരമോ അയ്യായിരമോ അതിനു മുകളിലേക്കോ ഉള്ള വായ്പകള്‍ പൊതുജനങ്ങള്‍ക്ക് ബാങ്കുകള്‍ വഴി ലഭ്യമാക്കണം. പാലക്കാട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ‘മുറ്റത്തെ മുല്ല’ പദ്ധതി പ്രതീക്ഷ നല്‍കുന്നു. കുടുംബശ്രീ മുഖേന ആവശ്യക്കാരിലേക്ക് ചെറുവായ്പകളെത്തിക്കുന്ന പദ്ധതി സംസ്ഥാനവ്യാപകമാക്കുന്ന കാര്യം ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു. കൊള്ളപ്പലിശക്കാരെ ഗ്രാമീണമേഖലയില്‍നിന്നും ഒഴിവാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണിതെന്നും മന്ത്രി വ്യക്തമാക്കി.

Related Topics

Share this story