Times Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ചു, ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; സിംഗപ്പൂരിൽ ഇന്ത്യക്കാരന് ജയിൽ ശിക്ഷ

 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ചു, ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; സിംഗപ്പൂരിൽ ഇന്ത്യക്കാരന് ജയിൽ ശിക്ഷ

സിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലംപ്രയോഗിച്ച് ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ ഇന്ത്യക്കാരന് സിംഗപ്പൂരിൽ ജയിൽ ശിക്ഷ. ഏഴു മാസമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെയാണ് ഇയാൾ ചുംബിച്ചതും ലൈംഗിക ബന്ധത്തിന് നിര്ബാന്ധിച്ചതും.സംഭവത്തിൽ ചെല്ലം രാജേഷ് കണ്ണൻ എന്ന 26കാരനെയാണ് ശിക്ഷിച്ചിരിക്കുന്നത്. സിംഗപ്പൂരിൽ സെക്യൂരിറ്റി കോർഡിനേറ്ററായി ജോലി നോക്കുന്ന ഇയാൾക്ക് ഭാര്യയും മകളും ഉണ്ട്. കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാം വഴി രാജേഷും പരാതിക്കാരിയായ പെൺകുട്ടിയും പരിചയത്തിലായത്. ഇരുവരും നിരന്തരം സംസാരിക്കുകയും സന്ദേശങ്ങൾ അയക്കുകയും കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവർ പരസ്പരം കാണുകയും ചെയ്തിരുന്നു. സെപ്തംബറിൽ പെൺകുട്ടി താമസിക്കുന്ന ഹൗസിംഗ് എസ്റ്റേറ്റായ യിഷുൻ അവന്യൂ 11 ലെ അവളുടെ ബ്ലോക്കിൽ വച്ച് വീണ്ടും കാണാമെന്ന് ഇരുവരും സമ്മതിച്ചിരുന്നു. രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് മൂന്നു ദിവസം മുമ്പ് തനിക്കും സുഹൃത്തുക്കൾക്കുമായി ഒരു ബോട്ടില്‍ സിഡർ വാങ്ങി വരാൻ പെൺകുട്ടി ആവശ്യപ്പെട്ടു. സെപ്റ്റംബർ എട്ടിന് സിഡറുമായി പെൺകുട്ടിയുടെ ഫ്ലാറ്റിൽ ഇയാൾ എത്തി. സ്റ്റെയർകേസ് വരെ തന്നോടൊപ്പം വരാന്‍ ഇയാൾ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പെൺകുട്ടിയെ ചുംബിച്ചതും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതും. എന്നാൽ പെൺകുട്ടി എതിർക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയോട് ഇങ്ങനെ ചെയ്യേണ്ടി വന്നതിൽ കുറ്റബോധമുണ്ടെന്ന് ഇയാൾ കോടതിയെ അറിയിച്ചു. മൂന്നു വർഷമായി സിംഗപ്പൂരിൽ താമസിക്കുകയാണെന്നും മറ്റ് കുറ്റങ്ങളൊന്നും ഇതുവരെ തന്റെ പേരിലില്ലെന്നും ഇയാൾ കോടതിയെ അറിയിച്ചു.

Related Topics

Share this story