Times Kerala

ഏഴു വയസുകാരി മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

 
ഏഴു വയസുകാരി മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊല്ലം: ശസ്ത്രക്രിയക്കിടെ ഏഴു വയസുകാരി മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചികിത്സ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം. അനൂപ് ഓർത്തോ കെയറിൽ കാലിന്റെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയായ എഴുകോൺ സ്വദേശിനി ആദ്യ എസ്. ലക്ഷ്മിയാണ് മരിച്ചത്.കുട്ടിയുടെ മരണത്തിന് പിന്നാലെ, ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആത്മഹത്യ ചെയ്തിരുന്നു. ചികിത്സാപിഴവാണെന് ആരോപിച്ച് ആശുപത്രിക്ക് മുന്നിൽ രാഷ്ട്രിയ സംഘടനകൾ ഉൾപ്പടെ പ്രതിഷേധിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി എ. അഭിലാഷിനാണ് അന്വേഷണ ചുമതല.

Related Topics

Share this story