Times Kerala

ലോറിക്കുള്ളിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി; സംഭവം പാലക്കാട്

 

പാലക്കാട് : നിര്‍ത്തിയിട്ട ലോറിക്കുള്ളിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം.ചൊവ്വാഴ്ച രാത്രി ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ തീ നക്കുകയും വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയുമായിരുന്നു. ഫയർഫോഴ്‌സ് എത്തി നടത്തിയ പരിശോധനയിലാണ് ലോറിക്കുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്. ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ(35) ആണ് മരിച്ചത്. ലോറിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസിൽ നിന്നാവാം തീപിടിത്തമുണ്ടയാതെന്നാണ് സംശയം. പുതുനഗരം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Topics

Share this story