Times Kerala

പൃഥ്വിരാജുമായി സമ്പർക്കം: താൻ ക്വറന്റീനിലെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്

 
പൃഥ്വിരാജുമായി സമ്പർക്കം: താൻ ക്വറന്റീനിലെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്

 

നടൻ സുരാജ് വെഞ്ഞാറമൂട് വീണ്ടും ക്വറന്റീനിൽ. കോവിഡ് സ്ഥിരീകരിച്ച നടൻ പൃഥ്വിരാജുമായും സംവിധായകൻ ഡിജോ ജോസ് ആന്റണിയുമായും സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നടൻ സുരാജ് വെഞ്ഞാറമൂട് സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

 

താനുമായും ‘ജനഗണമന’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും സമ്പർക്കത്തിൽ വന്നവർ നിർബന്ധിത ക്വാറന്റൈനിൽ പോകണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്ന് പരിശോധിക്കണമെന്നും സുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

Related Topics

Share this story