Times Kerala

സ്വർണക്കടത്ത്  കേസ് :പൂര്‍ണ മേല്‍നോട്ട ചുമതല അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കൈമാറി

 
സ്വർണക്കടത്ത്  കേസ് :പൂര്‍ണ മേല്‍നോട്ട ചുമതല അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കൈമാറി

 

തിരുവനന്തപുരം :സ്വര്‍ണക്കടത്ത്- ലൈഫ് മിഷന്‍ കേസുകളുടെ പൂര്‍ണ മേല്‍നോട്ട ചുമതല അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന് കേന്ദ്രം കൈമാറി. കസ്റ്റംസ്, ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, എന്‍ഐഎ കേസുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കലാണ് പ്രധാന ചുമതല. അടിയന്തര ഘട്ടങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ക്കായി വിവിധ കോടതികളില്‍ ഹാജരാകാനും തീരുമാനമുണ്ട്. ഏജന്‍സികളുടെ കേസ് നടത്തിപ്പില്‍ വീഴ്ചയെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് നടപടി.

 

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ് പറഞ്ഞു. ശിവശങ്കര്‍ ആശുപത്രിയിലാകും മുന്‍പ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഒപ്പിട്ട് നല്‍കിയിരുന്നു. ശിവശങ്കറിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

 

 

Related Topics

Share this story