Times Kerala

ശിവശങ്കറിന്റെ അസുഖം തട്ടിപ്പ്, ചികിത്സ തേടിയത് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ; ജാമ്യം നിലനിൽക്കില്ലെന്ന് കസ്റ്റംസ്

 
ശിവശങ്കറിന്റെ അസുഖം തട്ടിപ്പ്, ചികിത്സ തേടിയത് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ; ജാമ്യം നിലനിൽക്കില്ലെന്ന് കസ്റ്റംസ്

എറണാകുളം: ഐടി വകുപ്പ് മുൻ സെക്രട്ടറി എം ശിവശങ്കറിന്‍റെ ദേഹാസ്വാസ്ഥ്യം നാടകമെന്ന് കസ്റ്റംസ് സംഘം ഹൈക്കോടതിയിൽ. ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ശിവശങ്കറിന്‍റെ നടുവേദന മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതായും കസ്റ്റംസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിന് പരിശോധനയിൽ രോഗമില്ലെന്ന് തെളിഞ്ഞതായും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും കസ്റ്റംസ് ആക്ട് പ്രകാരം നോട്ടീസ് ലഭിച്ചവർക്ക് മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു.

Related Topics

Share this story