Times Kerala

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു

 
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു

ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അസദ്പുരില്‍ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ജി-ബ്ലോക്കിലെ ഒരു സ്വര്‍ണാഭരണ ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. ഇവിടെ ആഭരണങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കലുകളും വെള്ളവും ഉപയോഗിച്ച ശേഷം ഒരു സെപ്റ്റിക് ടാങ്കിലാണ് തള്ളിയിരുന്നത്. ഏഴു പേരാണ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയത്. ഇതില്‍ മൂന്നു പേര്‍ അബോധാവസ്ഥയിലായി. ഉത്തര്‍പ്രദേശിലെ ഖുര്‍ജ സ്വദേശികളായ ഇന്ദ്രിസ്, സലീം എന്നിവരാണ് മരിച്ചത്. ഒരാള്‍ ചികിത്സയിലുണ്ട്. മൂന്നു പേര്‍ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു.

Related Topics

Share this story