Times Kerala

ലൈഫ് മിഷനില്‍ സി.ബി.ഐയ്ക്ക് തിരിച്ചടി; കേസ് നേരത്തെ പരിഗണിക്കില്ല, എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണം

 
ലൈഫ് മിഷനില്‍ സി.ബി.ഐയ്ക്ക് തിരിച്ചടി; കേസ് നേരത്തെ പരിഗണിക്കില്ല, എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണം

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സിബി ഐക്ക് തിരിച്ചടി. കേസിൽ വാദം കേള്‍ക്കുന്നത് നേരത്തെയാക്കണമെന്ന സി.ബി.ഐയുടെ അപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. കൂടാതെ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തുയി. എതിര്‍സത്യവാങ്മൂലം വിശദമായ പരിശോധനയ്ക്ക് ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണെന്നും ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി.എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാതെ പുതിയ അപേക്ഷയുമായി വന്നതിനെ സര്‍ക്കാരും എതിര്‍ത്തിരുന്നു. എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഹര്‍ജി നേരത്തെ പരിഗണിക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാം. കേസിലെ സ്റ്റേ അമന്വഷണത്തെ ബാധിക്കുന്നുവെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.

Related Topics

Share this story