Times Kerala

വാളയാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം അഞ്ചായി

 
വാളയാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം അഞ്ചായി

വാളയാറിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. വാളയാർ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ അരുൺ (22) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. മുൻപ് മരിച്ച അയ്യപ്പന്റെ മകൻ ആണ് അരുൺ.

കഞ്ചിക്കോട് ചെല്ലൻകാവ് മൂർത്തി, രാമൻ, അയ്യപ്പൻ, ശിവൻ എന്നിവരാണ് നേരത്തെ മരിച്ചത്.

Related Topics

Share this story