Times Kerala

മുത്തയ്യ മുരളീധരന്‍റെ ബയോപിക്കിൽ നിന്ന് വിജയ് സേതുപതി പിന്മാറി

 
മുത്തയ്യ മുരളീധരന്‍റെ ബയോപിക്കിൽ നിന്ന് വിജയ് സേതുപതി പിന്മാറി

ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവചരിത്ര സിനിമയായ ‘800’ൽ നിന്ന് തമിഴ് നടൻ വിജയ് സേതുപതി പിന്മാറിയാതായി റിപ്പോർട്ട്. മുത്തയ്യ മുരളീധരന്‍റെ ആവശ്യപ്രകാരമാണ് താരം പിന്മാറിയതെന്നാണ് സൂചന..തന്‍റെ ബയോപിക് ചെയ്യുന്നതുകൊണ്ട് വിജയ് സേതുപതിയുടെ സിനിമ ജീവിതത്തിന് ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ലെന്നും അതിനാൽ പ്രോജക്ടിൽ നിന്നും പിന്മാറാൻ സേതുപതിയോട് ആവശ്യപ്പെടുന്നുവെന്ന് മുത്തയ്യ മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ ഒരുപാട് തിരിച്ചടികൾ നേരിട്ട് കൊണ്ടാണ് ഈ നിലയിലെത്തിയത്. പ്രോജക്ടിന്‍റെ പ്രൊഡക്ഷന് ടീമിൽ പൂർണവിശ്വാസമുണ്ട്. മറ്റൊരു നടനെ കാസ്റ്റ് ചെയ്തുകൊണ്ട് അവർ സിനിമ പൂർത്തിയാക്കുമെന്നും മുത്തയ്യ മുരളീധരൻ കുറിപ്പിൽ പറയുന്നു.നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപിച്ചതിനു പിന്നാലെ വിജയ് സേതുപതിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. അനേകം തമിഴരെ കൊന്നൊടുക്കിയ മഹീന്ദ രാജ്പാക്സെയുടെ അടുത്ത ആളായാണ് മുരളീധരൻ അറിയപ്പെടുന്നത്. ഇതാണ് തമിഴ്നാട്ടിൽ പ്രതിഷേധങ്ങൾ ഉയരാൻ കാരണമായത്.

Related Topics

Share this story