Times Kerala

ഹണിമൂണ്‍ ആഘോഷിച്ച് റാണയും മിഹീകയും..!

 
ഹണിമൂണ്‍ ആഘോഷിച്ച് റാണയും മിഹീകയും..!

ബ്രഹ്മണ്ഡ ചിത്രമായ ബാഹുബലിയിലൂടെ വില്ലനായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് റാണ ദഗ്ഗുബട്ടി.ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകർ ആഘോഷമാക്കിയ താരവിവാഹമായിരുന്നു റാണയുടേയും മീഹികയുടേയും . ഏറ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റാണയുടേയും മിഹീകയുടേയും ഒരു റൊമാന്റിക് ചിത്രമാണ്. മീഹികയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. റാണയ്ക്കൊപ്പം ബീച്ച് സൈഡിൽ നിന്നുളള ചിത്രമാണ് മിഹീക പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ടോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്. ‘ജസ്റ്റ് ബികോസ് @ranadaggubati’ എന്ന അടിക്കുറിപ്പിലാണ് മിഹീക ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം എവിടെ നിന്നുളളതാണെന്നോ എപ്പോഴുള്ളതാണെന്നോ മീഹിക പങ്കുവെച്ചിട്ടില്ല.ഹണിമൂണിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

 

 

Related Topics

Share this story