Times Kerala

മലപ്പുറത്ത് സ്ഥിതി രൂക്ഷം, ഇന്നും 1000കടന്നു കോവിഡ് രോഗികൾ; മറ്റു ജില്ലകളിലെ കണക്കുകൾ ഇങ്ങനെ…

 
മലപ്പുറത്ത് സ്ഥിതി രൂക്ഷം, ഇന്നും 1000കടന്നു കോവിഡ് രോഗികൾ; മറ്റു ജില്ലകളിലെ കണക്കുകൾ ഇങ്ങനെ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Topics

Share this story