Times Kerala

മലപ്പുറത്ത്  ആയിരം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം

 
മലപ്പുറത്ത്  ആയിരം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം

 

മലപ്പുറം :ജില്ലയില്‍ ഇന്നും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 1519 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം 10ന് 1632 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ വലിയ വര്‍ധനയാണ് ഇന്നുണ്ടായത്.

രോഗബാധിതരായവരില്‍ 1445 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 22 പേര്‍ക്ക് ഉറവിടമറിയാതൊണ് രോഗബാധയുണ്ടായത്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ കണ്ടെത്തിയവരില്‍ 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

Related Topics

Share this story