Times Kerala

മലയാളി നഴ്സ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു

 
മലയാളി നഴ്സ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ചു കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി നഴ്‍സ് മരിച്ചു. റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ആണ് മരിച്ചത്. ഹോം കെയർ നഴ്‌സായിരുന്ന സുമ കുമാരിയെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ അബ്ദുള്ള അൽ മുബാറക് ഫീൽഡ് ഹോസ്‍പിറ്റലിൽ വച്ചാണ് മരണപെട്ടത്. കഴിഞ്ഞ മാസമാണ് സുമ കുമാരി നാട്ടിൽ നിന്നും കുവൈത്തിലെത്തിലേക്ക് മടങ്ങിയത്. മൃതദേഹം കൊവിഡ് പ്രോട്ടോകാൾ പ്രകാരം കുവൈത്തിൽ സംസ്‍കരിക്കും.

Related Topics

Share this story