Times Kerala

കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണ്ണയ ക്യാമ്പ്

 
കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണ്ണയ ക്യാമ്പ്

കോട്ടയം: കിംസ്ഹെല്‍ത്ത് ആശുപത്രിയിലെ അസ്ഥിരോഗ ചികിത്സാ (ഓര്‍ത്തോപീഡിക്സ്) വിഭാഗത്തില്‍ സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 19 മുതല്‍ 24 വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് സൗജന്യ ക്യാമ്പ്. കാല്‍മുട്ട് വേദന, നടുവ് വേദന, നട്ടെല്ലിന്‍റെ വളവ്, സന്ധി തേയ്മാനം തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പ്രസ്തുത വിഭാഗത്തിലെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ശസ്ത്രക്രിയകളും, തുടര്‍ ചികിത്സ സേവനങ്ങളും ആവശ്യമായി വരുന്ന ആദ്യത്തെ 100 പേര്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭ്യമാണ്. ക്യാമ്പ് രജിസ്ട്രേഷന് 0481 2941000, 9072726270 എന്നീ നമ്പറുകളില്‍ വിളിക്കുക.

Related Topics

Share this story