Times Kerala

വിരമിക്കാനൊരുങ്ങി യുവി; വിരമിച്ചാലും ട്വന്റി20 കളിക്കാരനായി തുടരും

 
വിരമിക്കാനൊരുങ്ങി യുവി; വിരമിച്ചാലും ട്വന്റി20 കളിക്കാരനായി തുടരും

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യയുടെ വെടിക്കെട്ടുതാരം യുവരാജ് സിംഗ്. ഫസ്റ്റ്ക്ലാസ്‌രാജ്യാന്തര മത്സരങ്ങളില്‍നിന്ന് വിരമിക്കാന്‍ ആലോചിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

എന്നാല്‍, വിദേശ രാജ്യങ്ങളിലെ ട്വന്റി20 ലീഗില്‍ കളിക്കാന്‍ ബി.സി.സി.ഐ അനുവദിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് ബോര്‍ഡുമായി സംസാരിച്ച് വ്യക്തത വരുത്തുമെന്നും യുവരാജ് പറഞ്ഞു. ഫസ്റ്റ്ക്ലാസില്‍നിന്ന് വിരമിച്ചാലും ട്വന്റി20 കളിക്കാരനായി ബി.സി.സി.ഐയില്‍ രജിസ്‌ട്രേഷന്‍ നിലനില്‍ക്കും.

Related Topics

Share this story