Times Kerala

വരുന്ന മെസേജുകള്‍ കാരണം ഫോണുകള്‍ ഇനി ഹാങ് ആകില്ല; . പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

 
വരുന്ന മെസേജുകള്‍ കാരണം ഫോണുകള്‍ ഇനി ഹാങ് ആകില്ല; . പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

വാട്‌സ് ആപ്പ് പുതിയ ഫീച്ച൪ അവതരിപ്പിക്കുന്നു. നിരവധി ഗ്രൂപ്പുകളില്‍ നിന്നും അല്ലാതെ പേഴ്‌സണലായും വരുന്ന മെസേജുകള്‍ കാരണം സ്മാര്‍ട്ട് ഫോണുകള്‍ ഹാങ് ആകാറുണ്ട്. ഇതിനു പരിഹാരം നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. വാട്‌സ് ആപ്പില്‍ വരുന്ന ചിത്രങ്ങള്‍, വിഡിയോകള്‍, ചാറ്റുകള്‍ എന്നിവയുടെ സൈസ് കണക്കാക്കി അതില്‍ വേണ്ടതും വേണ്ടത്തതും പെട്ടെന്ന് വേര്‍ത്തിരിച്ച്‌ നീക്കം ചെയ്യാനും ഈ ഫീച്ചര്‍ സഹായിക്കുന്നു. വാട്‌സ് ആപ്പിന്റെ സെറ്റിങ്‌സില്‍ നിന്നും ഡേറ്റാ ആന്‍ഡ് സ്റ്റോറേജ് എടുത്ത ശേഷം സ്റ്റോറേജ് യൂസേജ് തിരഞ്ഞെടുക്കുക. ഇവിടെ ചാറ്റ് സ്റ്റോറേജ് എത്രത്തോളമുണ്ടെന്ന് അറിയുവാന്‍ സാധിക്കും. ടെക്സ്റ്റ്, ലൊക്കേഷന്‍, ഓഡിയോ, വിഡിയോ, ഡോക്യുമെന്റ് ഫയലുകള്‍ തുടങ്ങിയവ എല്ലാം ഓരോന്നായി രേഖപ്പെടുത്തി കാണാനും സ്റ്റോറേജ് നോക്കിയിട്ട് വേണ്ടാത്ത ഫയലുകള്‍ നീക്കം ചെയ്യാനും ഇതില്‍ സാധിക്കുന്നു. നേരത്തെ തന്നെ ഐഒഎസ് പതിപ്പില്‍ ലഭ്യമായ ഫീച്ചറാണ് ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ എത്തുന്നത്.

Related Topics

Share this story