Times Kerala

70 ഓളം ശാസ്ത്രജ്ഞര്‍ക്ക് കോവിഡ്; ‘ഗഗൻയാൻ’ പദ്ധതി വൈകുമെന്ന് ഐെസ്ആര്‍ഒ തലവൻ

 
70 ഓളം ശാസ്ത്രജ്ഞര്‍ക്ക് കോവിഡ്; ‘ഗഗൻയാൻ’ പദ്ധതി വൈകുമെന്ന് ഐെസ്ആര്‍ഒ തലവൻ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയുടെ ‘ഗഗൻയാൻ’ പദ്ധതി വൈകുമെന്ന് ഐെസ്ആര്‍ഒ തലവൻ കെ. ശിവന്‍ അറിയിച്ചു. ബഹിരാകാശത്തേക്കു മനുഷ്യനെ എത്തിക്കാനുളള പദ്ധതിയാണ് ‘ഗഗനയാൻ’. ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദേരങ്ങളിലെ 70 ഓളം ശാസ്ത്രജ്ഞര്‍ക്ക് സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.

കോവിഡ് കാരണം പദ്ധതിയുടെ ‘ഗഗൻയാൻ’ റോക്കറ്റ് നിര്‍മാണം നേരത്തെ നിശ്ചയിച്ച പോലെ മുന്നേട്ടു പോകുന്നില്ല. ആസൂത്രണം ചെയ്ത പോലെ പദ്ധതി മുന്നോട്ട് കൊണ്ടു പോകാൻ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കോവിഡിനെ തുടര്‍ന്ന് സ്തംഭിച്ചിരിക്കുന്ന റോക്കറ്റ് ലോഞ്ച് പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ആദ്യത്തോടെ വീണ്ടും ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതായും കെ ശിവൻ പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുളള ദൗത്യം അടുത്ത വര്‍ഷം ഓഗസ്റ്റില്‍ നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്.

Related Topics

Share this story