Times Kerala

സിറ്റിയില്‍ നിന്ന് വിട പറഞ്ഞ് വിന്‍സന്റ് കോമ്ബനി

 
സിറ്റിയില്‍ നിന്ന് വിട പറഞ്ഞ് വിന്‍സന്റ് കോമ്ബനി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയിലെ കരിയറിന് വിരാമമിട്ട് വിന്‍സന്റ് കോമ്ബനി. 11 വര്‍ഷം നീണ്ട കാലയളവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എഫ്.എ കപ്പിലേക്ക് നയിച്ചതിന് പിന്നാലെയാണ് തന്റെ വിട പറയല്‍ വന്‍സന്റ് കോമ്ബനി പ്രഖ്യാപിച്ചത്. ഈ സീസണില്‍ ഇംഗ്ലീഷ് ലീഗ് കപ്പും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും കോമ്ബനിയുടെ ക്യാപ്റ്റന്‍സിയില്‍ സിറ്റി നേടിയിരുന്നു.

മുപ്പത്തിമൂന്നുകാരന്‍ സിറ്റിയില്‍ പ്രവേശിക്കുന്നത് 2008-ല്‍ ഹാംബര്‍ഗര്‍ ക്ലബ്ബില്‍ നിന്നാണ്. 360 മത്സരങ്ങളില്‍ സിറ്റിയുടെ പ്രതിരോധം കാത്ത താരം 18 ഗോളുകളും നേടി. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടങ്ങള്‍ എന്നിവയും കോമ്ബനിയുടെ അക്കൗണ്ടിലുണ്ട്. 2004 മുതല്‍ ബെല്‍ജിയത്തിന്റെ ജേഴ്‌സിയില്‍ വിന്‍സന്റ്ണ്ട്. 87 മത്സരങ്ങള്‍ കളിച്ചു. നാല് ഗോളുകള്‍ നേടി.

Related Topics

Share this story