Times Kerala

ഹോ​ളി​വു​ഡ് ന​ട​ന്‍ അ​ര്‍​നോ​ള്‍​ഡ് ഷ്വാ​സ്‌​ന​ഗറെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

 
ഹോ​ളി​വു​ഡ് ന​ട​ന്‍ അ​ര്‍​നോ​ള്‍​ഡ് ഷ്വാ​സ്‌​ന​ഗറെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

ജൊ​ഹാ​നാ​സ്ബ​ര്‍​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ പ്ര​മു​ഖ ഹോ​ളി​വു​ഡ് ന​ട​ന്‍ അ​ര്‍​നോ​ള്‍​ഡ് ഷ്വാ​സ്‌​ന​ഗ​ര്‍​ക്കു നേ​രെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണം. അ​ര്‍​നോ​ള്‍​ഡ് ക്ലാ​സി​ക് ആ​ഫ്രി​ക്ക സ്പോ​ര്‍​ട്ടിം​ഗ് ഇ​വ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​മ്ബോ​ഴാ​ണ് ആ​ക്ര​മ​ണം നടന്നത് . പ​രി​പാ​ടി​ക്കി​ടെ മു​ന്‍ കാ​ലി​ഫോ​ര്‍​ണി​യ ഗ​വ​ര്‍​ണ​ര്‍ കൂ​ടി​യാ​യ അ​ര്‍​നോ​ള്‍​ഡി​നെ ഒ​രാ​ള്‍ പി​ന്നി​ല്‍​ നി​ന്ന് തൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.അ​പ്ര​തീ​ക്ഷി​ത​മാ​യി പി​ന്‍​ഭാ​ഗ​ത്ത് തൊ​ഴി​കൊ​ണ്ട ഷ്വാ​സ്‌​ന​ഗ​ര്‍ മു​ന്നോ​ട്ട് ആ​ഞ്ഞു. ത​റ​യി​ല്‍ വീ​ണ അക്രമിയെ ഉ​ട​ന്‍ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കീ​ഴ്പ്പെ​ടു​ത്തി. പി​ന്നീ​ട് അ​ക്ര​മി​യെ പോ​ലീ​സി​നു കൈ​മാ​റി. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ ത​നി​ക്ക് പ​രു ​ക്കേ​റ്റി​ട്ടി​ല്ലെ​ന്നു സൂ​ചി​പ്പി​ച്ച്‌ ഷ്വാ​സ്‌​ന​ഗ​ര്‍ ട്വീ​റ്റ് ചെ​യ്തു. ത​ന്നെ​ക്കു​റി​ച്ചു​ള്ള ഉ​ത്‌​ക​ണ്‌​ഠ​യ്ക്കു ആ​രാ​ധ​ക​രോ​ട് അ​ദ്ദേ​ഹം ന​ന്ദി​പ​റ​യു​ക​യും ചെ​യ്തു. വീ​ഡി​യോ ക​ണ്ട​പ്പോ​ഴാ​ണ് ത​നി​ക്ക് മ​ര്‍​ദ​നം ഏ​റ്റ​താ​യി മ​ന​സി​ലാ​യ​തെന്നും പ​രി​പാ​ടി തടസപ്പെടാത്തതില്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഷ്വാ​സ്‌​ന​ഗ​ര്‍ ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു.

Related Topics

Share this story