Times Kerala

തന്റെ ഹിമാലയ സന്ദര്‍ശനത്തിലെ അനുഭവം പങ്കു വച്ച്‌ മോദി

 
തന്റെ ഹിമാലയ സന്ദര്‍ശനത്തിലെ അനുഭവം പങ്കു വച്ച്‌ മോദി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തെ കേദാര്‍നാഥിലെ രുദ്രഗുഹയിലെ ധ്യാനത്തിനു ശേഷം ഹിമാലയ യാത്രയിലൂടെയുള്ള അനുഭവങ്ങള്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം കുറിച്ചത് .

രാജകീയം ഒപ്പം ഗംഭീരം.പ്രശാന്തവും ആത്മീയവും.വളരെ പ്രത്യേകതയുള്ള എന്തോ ഒന്ന് ഹിമാലയത്തിനുണ്ട്.പര്‍വതങ്ങളിലേക്കുള്ള മടക്കം എല്ലായ്‌പ്പോഴും വിനയാന്വിതമാക്കുന്ന അനുഭവമാണ്- മോദി ട്വീറ്റ് ചെയ്തു .രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി കേദാര്‍നാഥ്- ബദരീനാഥ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

Related Topics

Share this story