Times Kerala

ദക്ഷിണ സൗദിയില്‍ കനത്ത മഴ

 
ദക്ഷിണ സൗദിയില്‍ കനത്ത മഴ

അല്‍ബാഹ: റമദാനിന് ​ ആശ്വാസമായി ​ ദക്ഷിണ സൗദിയിലെ അല്‍ബാഹ, അസീര്‍, ത്വാഇഫ്​ എന്നീ മേഖലകളില്‍ ശക്തമായ മഴ പെയ്‌തിറങ്ങി . വെള്ളിയാഴ്​ചയാണ്​ ഇൗ മേഖലയ​ുടെ വിവിധ ഭാഗങ്ങളില്‍ ഇടിയും കാറ്റും ആലിപ്പഴ വര്‍ഷത്തോടും കൂടിയ മഴയുണ്ടായത്​. അല്‍ബാഹയിലെ ഹസ്​ന, അബ്​ന, ഖല്‍വ എന്നീ തുരങ്കങ്ങള്‍ സിവില്‍ ഡിഫന്‍സ്​ തല്‍ക്കാലത്തേക്ക്​ അടച്ചു.അസീര്‍, ത്വാഇഫ്​ എന്നീ മേഖലയിലുടെ വിവിധ ഭാഗങ്ങളിലും നല്ല മഴയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്​. താഴ്​വരകളില്‍ കുടുങ്ങിയ വാഹനങ്ങള്‍ രക്ഷപ്പെടുത്തുകയുണ്ടായി പല ഭാഗങ്ങളിലും വീടുകളിലേക്ക്​ വെള്ളം കയറി​ കേടുപാടുകളുണ്ടായി.

Related Topics

Share this story