Times Kerala

വേനല്‍ മഴയില്‍ പന്നിയാറുകൂട്ടിയില്‍ വീണ്ടും മണ്ണിടിച്ചില്‍

 
വേനല്‍ മഴയില്‍ പന്നിയാറുകൂട്ടിയില്‍ വീണ്ടും മണ്ണിടിച്ചില്‍

രാജാക്കാട്: പന്നിയാറുകൂട്ടിയില്‍ വീണ്ടും മണ്ണിടിഞ്ഞു. ചരക്കുലോറി ചെളിയില്‍ താണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസ്സം പെയ്ത ശക്തമായ വേനല്‍ മഴയില്‍ മുമ്ബ് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ശേഷിക്കുന്ന മണ്ണും ഇടിഞ്ഞ് റോഡിലേയ്ക്ക് പതിക്കുകയായിരുന്നു. റോഡിലേയ്ക്ക് പതിച്ച മണ്ണ് മഴ പെയ്തതോടെ ചെളികുണ്ടായി മാറുകയും ഇതുവഴി സിമന്റുമായി വന്ന ലോറി ചെളിയില്‍ താഴുകയും ഗതാഗതം പൂര്‍ണ്ണമായി നിലക്കുകയും ചെയ്തു. മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചതിനെ തുടര്‍ന്ന് റോഡ് നിര്‍മ്മാണത്തിനായി എത്തിയ ജെ സി ഉപയോഗിച്ച്‌ ലോറി വലിച്ചു കയറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

Related Topics

Share this story