Times Kerala

ഇന്‍സ്റ്റഗ്രാം ഡയറക്‌ട് ആപ്പ് സേവനം അവസാനിപ്പിക്കുന്നു

 
ഇന്‍സ്റ്റഗ്രാം ഡയറക്‌ട് ആപ്പ് സേവനം അവസാനിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം ഡയറക്‌ട് ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്നാപ്ചാറ്റിന്‍റെ പാത പിന്തുടര്‍ന്ന് ആറ് രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഡയറക്‌ട് ആപ്പ് അവതരിപ്പിച്ചത് 2017 ഡിസംബറിലാണ് . ഇക്കാര്യം ആദ്യം പോസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയ കമന്‍റേറ്റര്‍ മാറ്റ് നവാര ആണ് ട്വിറ്ററില്‍ . ജൂണ്‍മാസത്തോടെ ഈ ആപ്പിനെ അവസാനിപ്പിക്കാന്‍ ആണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിന്റെ ലക്‌ഷ്യം.

എന്നാല്‍ ഇന്‍സ്റ്റഗ്രാം മെയിന്‍ ആപ്പില്‍ ഡയറക്‌ട് ടാബിലൂടെ ഡയറക്‌ട് സന്ദേശങ്ങളില്‍ എത്താം. പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതാണ് ആപ്പ് അവസാനിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമിനെ പ്രേരിപ്പിക്കുന്നത്. പോര്‍ച്ചുഗല്‍, തുര്‍ക്കി ചിലി, ഇസ്രയേല്‍, ഇറ്റലി, എന്നിവിടങ്ങളിലാണ് ഈ ആപ്പ് ആദ്യം അവതരിപ്പിച്ചത്.

Related Topics

Share this story