Times Kerala

എതിർ ഗോൾകീപ്പറുടെ കഴുത്തിനുപിടിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന‌് വിലക്ക്

 
എതിർ ഗോൾകീപ്പറുടെ കഴുത്തിനുപിടിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന‌് വിലക്ക്

മത്സരത്തിനിടെ എതിർ ഗോൾകീപ്പറുടെ കഴുത്തിനുപിടിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന‌് അമേരിക്കൻ മേജർ സോക്കർ ലീഗിൽ രണ്ട‌് മത്സരങ്ങളിൽ വിലക്ക‌്. എൽഎ ഗാലക‌്സി മുന്നേറ്റക്കാരനായ മുൻ സ്വീഡൻ താരം ന്യൂയോർക്ക‌് സിറ്റി ഗോളി സീൻ ജോൺസണെയാണ‌് കളിയുടെ 86–-ാം മിനിറ്റിൽ കൈയേറ്റം ചെയ‌്തത‌്. കളത്തിൽ പോരടിച്ചതിന‌് ഇരുവർക്കും മഞ്ഞ കാർഡ‌് ലഭിച്ചിരുന്നു. സംഭവം അന്വേഷിച്ച സോക്കർ ലീഗ‌് അധികൃതർ ഇബ്രാഹിമോവിച്ച‌് അച്ചടക്കം ലംഘിച്ചെന്ന‌് കണ്ടെത്തി.

Related Topics

Share this story