Times Kerala

റോയിക്ക‌് സെഞ്ചുറി ; പരമ്പര തൂത്തുവാരി ഇന്ഗ്ലണ്ട്

 
റോയിക്ക‌് സെഞ്ചുറി ; പരമ്പര തൂത്തുവാരി ഇന്ഗ്ലണ്ട്

പാകിസ്ഥാനെതിരായ അഞ്ച്‌ മത്സര ഏകദിന പരമ്പര ഇംഗ്ലണ്ടിന്‌ (3–-0). നാലാം ഏകദിനം മൂന്ന്‌ വിക്കറ്റിന്‌ ജയിച്ചു. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 341 റൺ വിജയലക്ഷ്യം മൂന്നു പന്തുകൾ ബാക്കിനിൽക്കേ ആതിഥേയർ മറികടന്നു. സെഞ്ചുറി നേടിയ ജാസൺ റോയിയും (114) അവസാന ഓവറുകളിൽ വമ്പനടി തീർത്ത ബെൻ സ്‌റ്റോക്‌സുമാണ്‌ (64 പന്തിൽ പുറത്താകാതെ 71) ഇംഗ്ലീഷ്‌ പടയ്‌ക്ക്‌ ജയം സമ്മാനിച്ചത്‌. ബാബർ അസമിന്റെ (115) മികവിലാണ്‌ പാകിസ്ഥാൻ കൂറ്റൻ സ്‌കോർ ഉയർത്തിയത്‌. സ്‌കോർ: പാകിസ്ഥാൻ 7–-340, ഇംഗ്ലണ്ട്‌ 7–-341 (49.3). റോയിയാണ‌് കളിയിലെ കേമൻ.

Related Topics

Share this story