Times Kerala

റീ​പോ​ളിം​ഗി​ല്‍ മു​ഖാ​വ​ര​ണം ധ​രി​ച്ചെ​ത്തു​ന്ന​വ​രെ പരിശോധിക്കും ; ജില്ലാ കലക്ടര്‍

 

കാസര്‍കോട് : ഇന്ന് റീ​പോ​ളിം​ഗ് ന​ട​ക്കാ​നി​രി​ക്കു​ന്ന ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നായി മു​ഖാ​വ​ര​ണം ധ​രി​ച്ചെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ര്‍. വോട്ടര്‍മാരെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരെ നിയമിക്കുമെന്നും കലക്ടര്‍ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യമാണെന്നും കലക്ടര്‍ അറിയിച്ചു .വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ എ​ത്തു​ന്ന​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യോ, ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ച 11 രേ​ഖ​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നോ ഹാ​ജ​രാ​ക്കി​യാ​ല്‍ മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

പര്‍ദ ധരിച്ച്‌ വോട്ട് ചെയ്യാന്‍ എത്തിച്ചേരുന്നവരുടെ കാര്യത്തില്‍ മുഖാവരണം മാറ്റിയാല്‍ മാത്രമേ വോട്ടറെ തിരിച്ചറിയാന്‍ കഴിയൂ എന്നും ,ഇതിനായി കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു .

Related Topics

Share this story