Times Kerala

കേരളാ പ്രീമിയര്‍ ലീ​ഗ് കിരീടം ഇന്ത്യന്‍ നേവിക്ക്

 
കേരളാ പ്രീമിയര്‍ ലീ​ഗ് കിരീടം ഇന്ത്യന്‍ നേവിക്ക്

കോഴിക്കോട് : കേരളാ പ്രീമിയര്‍ ലീ​ഗ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ നേവി ഗോകുലത്തെ തോല്‍പ്പിച്ച്‌ കിരീടം സ്വന്തമാക്കി.ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് നേവി വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. നേവിയുടെ പി.എം. ബ്രിട്ടോയും. ഗോകുലത്തിന്റ ക്രിസ്റ്റ്യന്‍ സാബയുമാണ് ഗോളുകള്‍ നേടിയത്.നിശ്‌ചിത സമയം കഴിഞ്ഞപ്പോള്‍ സമനിലയിലയില്‍ ആയിരുന്നു. പിന്നീട് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍റ്റിയും സമനിലയില്‍ അവസാനിച്ചപ്പോള്‍ പിന്നീട് നടന്ന സഡന്‍ ഡെത്തില്‍ ഗോകുലം അവസരം പാഴാക്കിയതോടെ ഇന്ത്യന്‍ നേവി വിജയിക്കുകയായിരുന്നു.

Related Topics

Share this story