Times Kerala

ലോകകപ്പില്‍ ഓസ്ട്രേലിയക്ക് ഇന്ത്യയെക്കാള്‍ സാധ്യത ഉണ്ടെന്ന് അനില്‍ കുംബ്ലെ

 
ലോകകപ്പില്‍ ഓസ്ട്രേലിയക്ക് ഇന്ത്യയെക്കാള്‍ സാധ്യത ഉണ്ടെന്ന് അനില്‍ കുംബ്ലെ

ഇംഗ്ലണ്ടിലും വെയ്ല്‍സിലും നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് ഇന്ത്യയേക്കാള്‍ സാധ്യത കൂടുതലെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും സ്പിന്‍ ബൗളറുമായ അനില്‍ കുംബ്ലെ. ലോകകപ്പില്‍ എന്നും ഓസ്‌ട്രേലിയയുടെ പ്രകടനം മികച്ചതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ണറും, സ്മിത്തും കൂടി എത്തിയതോടെ ടീം ശക്തമായെന്ന് കുംബ്ലെ പറഞ്ഞു.

5 തവണ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയയാണ് നിലവിലെ ലോകകപ്പ് ജേതാക്കള്‍.ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഓസ്ട്രേലിയ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അവര്‍ക്ക് കിരീടം നേടാന്‍ മികച്ച സാധ്യത ഉണ്ടെന്നും അനില്‍ കുംബ്ലെ പറഞ്ഞു.

Related Topics

Share this story