Times Kerala

ലൈംഗിക ചാറ്റുകൾക്കായി ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയതായി പരാതി

 
ലൈംഗിക ചാറ്റുകൾക്കായി ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയതായി പരാതി

ചെന്നൈ : ലൈംഗിക ചാറ്റുകൾക്കായി ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി പെൺകുട്ടി രംഗത്ത്. പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തു ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുമെന്നായിരുന്നു പരാതി. ചെന്നൈ സ്വദേശിനിയാണ് കന്യാകുമാരി സ്വദേശിയായ ആൺകുട്ടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പതിനേഴുകാരനായ പ്രതിയെ പൊലീസ് പിടികൂടി

ഇൻസ്റ്റാഗ്രാം വഴിയാണ് സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയത്. അശ്ലീല ചിത്രങ്ങളും നഗ്ന ഫോട്ടോകളും അയച്ചുനൽകാൻ തുടങ്ങിയതോടെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇത് നീക്കിയില്ലെങ്കിൽ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. ശല്യം സഹിക്കവയ്യാതായതോടെ പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.

Related Topics

Share this story