Times Kerala

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രോഹിത് ശര്‍മ 5,000 റണ്‍സ് ക്ലബില്‍

 
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രോഹിത് ശര്‍മ 5,000 റണ്‍സ് ക്ലബില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 5,000 റണ്‍സ് നേടി ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ. ഐപിഎല്‍ 13-ാം സീസണിലെ മുംബൈ ഇന്ത്യന്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലാണ് രോഹിത് അപൂര്‍വനേട്ടം സ്വന്തമാക്കിയത്.
പഞ്ചാബ് താരം മൊഹമ്മദ് ഷമിയുടെ ബോള്‍ ഫോര്‍ പായിച്ചാണ് രോഹിത് 5,000 റണ്‍സ് ക്ലബില്‍ ഇടംപിടിച്ചത്.

ഐപിഎല്ലിലെ തന്റെ 193-ാം മത്സരത്തിലാണ് രോഹിതിന്റെ നേട്ടം.
ഐപിഎല്‍ ചരിത്രത്തില്‍ 5,000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തം. നേരത്തെ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന എന്നിവര്‍ 5,000 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.

Related Topics

Share this story