Times Kerala

നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ശക്തമായ വെടിവെപ്പ് തുടരുന്നു

 
നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ശക്തമായ വെടിവെപ്പ് തുടരുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ പീരങ്കിതോക്കുകള്‍ ഉപയോഗിച്ച് ശക്തമായ വെടിവെപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി പാക് വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

ഇന്നലെ രാത്രിമുതലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ആരംഭിച്ചതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. മങ്കോത്, കൃഷ്ണഘട്ടി മേഖലകളിലായിരുന്നു ബുധനാഴ്ച രാത്രിയില്‍ വെടിവെപ്പ് ആരംഭിച്ചത്.കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ വെടിവെയ്പ്പ് നടത്തുന്നുണ്ട്.

Related Topics

Share this story