Times Kerala

ഉത്തർപ്രദേശിൽ പതിനാലുകാരിയെ തലയ്ക്കടിച്ച് കൊന്നു

 
ഉത്തർപ്രദേശിൽ പതിനാലുകാരിയെ തലയ്ക്കടിച്ച് കൊന്നു

ഉത്തർപ്രദേശിൽ പെൺകുട്ടിക്ക് നേരെ വീണ്ടും ക്രൂരത. ബദോഹി ജില്ലയിൽ പതിനാല് വയസുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബദോഹി ജില്ലയിലെ ഗോപിഗഞ്ചിലാണ് സംഭവം. ഇന്ന് രാവിലെ ജോലിക്കായി പുറത്തുപോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ വയലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് ചുറ്റും രക്തം തളംകെട്ടിയിരുന്നു. ഇഷ്ടിക ഉപയോഗിച്ച് തലക്കടിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

Related Topics

Share this story