Times Kerala

മോഷണം തടയാൻ സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറയും, ഹാർഡ് ഡിസ്കും അടിച്ചുമാറ്റി കള്ളൻ.!!

 
മോഷണം തടയാൻ സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറയും, ഹാർഡ് ഡിസ്കും അടിച്ചുമാറ്റി കള്ളൻ.!!

കോട്ടയം: മോഷണം തടയാൻ സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറയും, ഹാർഡ് ഡിസ്കുംഅടിച്ചുമാറ്റി കള്ളൻ. കോട്ടയം ചാലുകുന്ന് സിഎംഎസ് കോളജ് ഹൈസ്കൂളിലാണ് വിചിത്ര മോഷണം നടന്നത്. സ്കൂളിൽ മോഷണം തുടർച്ചയായതോടെയാണ് പൊലീസിന്റെ നിർദേശപ്രകാരം സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു. തുടർന്ന്, ബുധനാഴ്ച രാവിലെ ഒൻപതരയോടെ സ്കൂള്‍ തുറക്കാൻ എത്തിയപ്പോഴാണ് മോഷണവ വിവരം പ്രധാനാധ്യാപകന്റെ ശ്രദ്ധയിൽ പെട്ടത്. അരലക്ഷം രൂപ വിലവലരുന്ന ഡിഎസ്എൽ ക്യാമറ, സിസിടിവി ക്യാമറകൾ, സിസിടിവി ഹാർഡ് ഡിസ്ക് എന്നിവയാണ് മോഷണം പോയത്. 2019 ആഗസ്റ്റിൽ സ്കൂളിലെ അലമാരയിൽ നിന്ന് 30,000 രൂപയും സെപ്റ്റംബറിൽ 60,000 രൂപയും കവർന്നിരുന്നു. രണ്ടാമത്തെ മോഷണത്തിൽ ഹയർസെക്കന്ററി സ്കൂളിലും കള്ളൻ കയറിയിരുന്നു. ഈ കേസിൽ മോഷ്ടാവിനെ നാണയങ്ങൾ സഹിതം പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് നിർദേശിച്ചത് അനുസരിച്ചാണ് സ്കൂളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ആ ക്യാമറഅടക്കമാണ് മോഷണം പോയത്.സംഭവത്തിൽ സ്കൂൾ അധികൃതരുടെ പരാതിയിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story