Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം ഇനി കൊച്ചിയിലും..!

ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം ഇനി കൊച്ചിയിലും. കോവിഡ് കാലത്തും സിനിമാപ്രേമികള്‍ക്കായി തിയേറ്റര്‍ സൗകര്യം ഒരുക്കി സണ്‍ സെറ്റ് സിനിമാ ക്ലബ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ഈ അസാധാരണ കാലത്തും തിയേറ്റര്‍ പ്രതീതി തരുന്ന അനുഭവമാണ് ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം.

തുറസ്സായ സ്ഥലത്ത് കാറുകളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണിത്. കൃത്യമായ അകലം പാലിച്ച് വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്ത കാറിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് സണ്‍ സെറ്റ് സിനിമാ ക്ലബ് ഒരുക്കുന്നത്.

കാറിന്റെ സ്പീക്കറിലൂടെ തന്നെ സിനിമയുടെ ഓഡിയോയും എത്തിക്കും. ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ബംഗ്ലൂരു തുടങ്ങി ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം സണ്‍ സെറ്റ് സിനിമാ ക്ലബ് ഒരുക്കിയിരുന്നു.

കൊച്ചിയില്‍ ഒക്ടോബര്‍ നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം. കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും വേദി. 15 അതിഥികള്‍ക്കാണ് ആദ്യ അവസരം. ബാഗ്ലൂര്‍ ഡെയ്‌സ് ആണ് ഉദ്ഘാടന ചിത്രം

You might also like

Comments are closed.