Times Kerala

”സ്‌പേസിലേക്കുള്ള യാത്രയാണെന്ന് തോന്നുമെങ്കിലും ഒരു യുദ്ധത്തിന് പോകുന്ന അവസ്ഥയാണ് പിപിഇ കിറ്റ് ധരിച്ചപ്പോൾ എനിക്ക് തോന്നിയത്..;‘ദൃശ്യം 2’വിന്റെ ഷൂട്ടിംഗിന് കൊച്ചിയിലെത്തി നടി മീന

 
”സ്‌പേസിലേക്കുള്ള യാത്രയാണെന്ന് തോന്നുമെങ്കിലും ഒരു യുദ്ധത്തിന് പോകുന്ന അവസ്ഥയാണ് പിപിഇ കിറ്റ് ധരിച്ചപ്പോൾ എനിക്ക് തോന്നിയത്..;‘ദൃശ്യം 2’വിന്റെ ഷൂട്ടിംഗിന് കൊച്ചിയിലെത്തി നടി മീന

‘ദൃശ്യം 2’വിന്റെ ഷൂട്ടിംഗിന് കൊച്ചിയിലെത്തി നടി മീന. കോവിഡ് സാഹചര്യത്തില്‍ ചെന്നൈയില്‍ നിന്നും പിപിഇ കിറ്റ് ധരിച്ചാണ് താരം വിമാനയാത്ര നടത്തിയത്. ഒരു യുദ്ധത്തിന് പോകുന്ന അവസ്ഥയാണ് പിപിഇ കിറ്റ് ധരിച്ചപ്പോൾ തനിക്ക് തോന്നിയത് എന്നാണ് മീന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

”സ്‌പേസിലേക്കുള്ള യാത്രയാണെന്ന് തോന്നുമെങ്കിലും യുദ്ധത്തിന് പോകുന്ന അവസ്ഥയാണ് എനിക്ക് തോന്നുന്നത്. ഏഴ് മാസത്തിന് ശേഷമുള്ള യാത്ര…ശാന്തവും വിജനവുമായി വിമാനത്താവളം കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. പലരും എന്നെപ്പോലെ വസ്ത്രം ധരിക്കാത്തത് കണ്ടപ്പോള്‍ ആശങ്കപ്പെട്ടു. ധരിച്ചതില്‍ ഏറ്റവും അസുഖരമായ വസ്ത്രമാണിത്. ചൂടും ഭാരവും കൂടുതല്‍. ഏസിയില്‍ ഇരിക്കുകയാണെങ്കില്‍പോലും വിയര്‍ത്തു കുളിക്കും.”

”മുഖംപോലും ഒന്നു തുടക്കാന്‍ പറ്റാത്ത അവസ്ഥ. ഗ്ലൗസ് അണിഞ്ഞതു കൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണത്. ഈ ദിവസങ്ങളില്‍ ഉടനീളം പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടില്‍ നില്‍ക്കുമ്പോഴും ആ വേദനകള്‍ സഹിച്ച് അവര്‍ നമുക്കായി കരുതല്‍ തരുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല” എന്നാണ് പിപിഇ കിറ്റ് ധരിച്ച ചിത്രങ്ങള്‍ പങ്കുവച്ച് മീന കുറിച്ചിരിക്കുന്നത്.

Related Topics

Share this story