Times Kerala

‘ഈദ്ഗാഹ്’ പള്ളി പൊളിക്കണമെന്ന ആവശ്യം കോടതി തള്ളി

 
‘ഈദ്ഗാഹ്’ പള്ളി പൊളിക്കണമെന്ന ആവശ്യം കോടതി തള്ളി

ലഖ്‌നൗ: മഥുരയിലെ കത്ര കേശവദേവ് ക്ഷേത്രത്തിന് സമീപത്തുള്ള ‘ഈദ്ഗാഹ്’ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുരയിലെ പ്രാദേശിക കോടതി തള്ളി. ആവശ്യം അംഗീകരിക്കാന്‍ ആകില്ലെന്ന് 1991ലെ ആരാധാനാലയ സംരക്ഷണ നിയമം ഉദ്ധരിച്ച് ജഡ്ജി ഛയ്യ ശര്‍മ വ്യക്തമാക്കി.സെപ്തംബര്‍ 25ന് ഏഴു പേരാണ് പള്ളി പൊളിക്കണമെന്നു ആവശയപ്പെട്ടു കോടതി മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈദ് ഗാഹ് മസ്ജിദ് നിലകൊള്ളുന്ന 13.37 ഏക്കര്‍ സ്ഥലം വിട്ടുനല്‍കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അതേസമയം, ഹര്‍ജി കോടതി തള്ളിയതോടെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചിട്ടുണ്ട്.

Related Topics

Share this story