Times Kerala

അബുദാബിയില്‍ 15 കാരന്‍ ബാലികയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റില്‍

 
അബുദാബിയില്‍ 15 കാരന്‍ ബാലികയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റില്‍

അബുദാബി: കൗമാരക്കാരന്‍ സ്വവസതിയില്‍ വെച്ച്‌ നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ബന്ധുവായ ബാലികയെയാണ് പീഡിപ്പിച്ചതെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടില്‍ ഇരുവരും മാത്രമായിരുന്ന സമയത്തായിരുന്നു സംഭവം. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോണ്‍ സിനിമകള്‍ കണ്ടിരുന്നുവെന്നും അതില്‍ കണ്ട കാര്യങ്ങള്‍ കുട്ടിയില്‍ പരീക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതിയായ 15കാരന്‍ വെളിപ്പെടുത്തിയത് .

കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. പെണ്‍കുട്ടിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന സമയത്ത് മകളെ തന്റെ സഹോദരിക്കൊപ്പം നിര്‍ത്തുകയായിരുന്നു. ആരുമില്ലാത്ത ഒരവസരത്തില്‍ സഹോദരിയുടെ മകനായ 15കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. മറ്റാരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ അച്ഛനേയും അമ്മയെയും കൊല്ലുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി.പ്രസവം കഴിഞ്ഞ് അമ്മ തിരികെ വന്നതോടെ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോള്‍ കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ മാതാപിതാക്കളെ അന്വേഷണത്തിന് പ്രേരിപ്പിച്ചു കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെ അവര്‍ക്ക് സംഗതി വ്യക്തമായി. അച്ഛനെയും അമ്മയെ യും കൊല്ലപ്പെടുമെന്ന് തനിക്ക് പേടിയുണ്ടെന്ന് പറഞ്ഞ കുട്ടി, ബന്ധുവീട്ടില്‍ വെച്ചുണ്ടായ ദുരനുഭവവും വിവരിച്ചു.

തനിക്ക് വേദനിച്ചുവെന്നും ഇനി അങ്ങനെ ചെയ്യരുതെന്ന് പറയണമെന്നുമാണ് കുട്ടി അച്ഛനോട് പറഞ്ഞത്. ഉടനെ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സത്യമാണെന്ന് വ്യക്തമായി. തുടര്‍ന്ന് അധികൃതരെ അറിയിച്ചപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ സെന്ററിലേക്ക് മാറ്റുകയും മനോരോഗ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. അബുദാബി ജുഡീഷ്യല്‍ വകുപ്പ് കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.

Related Topics

Share this story