Times Kerala

സഹപ്രവർത്തകയോടുള്ള പ്രതികാരം.! 25 കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നല്കി; അധ്യാപികയ്ക്ക് വധശിക്ഷ

 
സഹപ്രവർത്തകയോടുള്ള പ്രതികാരം.! 25 കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നല്കി; അധ്യാപികയ്ക്ക് വധശിക്ഷ

ബീജിംഗ്: കിന്റർഗാർട്ടനിലെ 25 കുട്ടികൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നല്കിയ അധ്യാപികയ്ക്ക് വധശിക്ഷ. ചൈനയിലാണ് സംഭവം. സഹപ്രവർത്തകയോടുള്ള പ്രതികാരം തീർക്കാനാണ് കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണത്തിൽ അധ്യാപിക നൈട്രൈറ്റ് എന്ന വിഷം കലർത്തിയത്. ഭക്ഷണം കഴിച്ച കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചിരുന്നു. ഹെനാൻ പ്രവിശ്യയിലെ ജിയാസുവോ ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്. കൊലയാളി വാങ് യുന്റെ പ്രവൃത്തി നിന്ദ്യവും ദുഷിച്ചതുമാണെന്ന് വിധിന്യായത്തിൽ കോടതി വിശേഷിപ്പിച്ചു. നിയമപ്രകാരമുള്ള കഠിനമായി ശിക്ഷ തന്നെ നൽകണമെന്നും കോടതി പ്രസ്താവിച്ചു.2017 മാർച്ച് 27നാണ് സംഭവം ഉണ്ടായത്.വാങ് യുനുമായി വാക്കുതർക്കത്തിലേർപ്പെട്ട അധ്യാപികയുടെ കുട്ടികൾക്കുള്ള ഭക്ഷണത്തിലാണ് ഇവർ നൈട്രേറ്റ് കലർത്തി നൽകിയത്. ഇതിനായി ഓൺലൈൻ വഴിയാണ് ഇവർ നൈട്രൈറ്റ് വാങ്ങിയത്. ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും ബോധക്ഷയവും സംഭവിച്ചിരുന്നു.

Related Topics

Share this story